നീറ്റ് പരീക്ഷാ ക്രമക്കേട് ; പ്രമേയം പാസാക്കി നിയമസഭ, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐക്യകണ്‌ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിന്‍ അവതരിപ്പിച്ച പ്രമേയമാണ് നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയത്. നീറ്റ് പരീക്ഷയില്‍ വലിയ ക്രമക്കേടുകളാണ് നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഒരുപോലെ വിമര്‍ശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ചക്കിടെ കേരളത്തിലെ പിഎസ്‌സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴല്‍ നാടനെ സ്പീക്കര്‍ വിമര്‍ശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































