ട്രെയിന്‍ പാളം തെറ്റി; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി
മലപ്പുറം: നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍വേ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി. വൈകുന്നേരം 5:30ന് നിലമ്പൂരില്‍നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനാണ് ഷൊര്‍ണൂരിനടുത്തെ വല്ലപ്പുഴയില്‍ പോത്തിനെ തട്ടി പാളം തെറ്റിയത്. ട്രെയിനില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആളപായമോ മറ്റു അപകടങ്ങളോ സംഭവിച്ചിട്ടില്ല. 5:55നും 8:10നും ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള ട്രെയിനുകളും എട്ടിന് നിലമ്പൂരില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിനായിരുന്നു റദ്ദാക്കിയത്. പാളം തെറ്റിയ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിലമ്പൂരില്‍നിന്ന് ഒരു എന്‍ജിന്‍ വല്ലപ്പുഴയില്‍ എത്തിച്ചിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ പാളം […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































