November 21, 2024

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിട്ടുണ്ടായിരുന്നു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. […]

സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. Also Read ; നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആനക്കയം, പാണ്ടിക്കാട് […]

നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരന് നിപ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രത്യേകിച്ച് പാണ്ടിക്കാട് ആനക്കയം പഞ്ചായത്തുകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്. ശനിയാഴ്ച വൈകീട്ടാണ് കുട്ടിക്ക് നിപ സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. Also Read ; കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന […]

നിപ ബാധിച്ച രണ്ട് പേരും നെഗറ്റീവ്, ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും ഇന്ന് ആശുപത്രി വിടും. മരിച്ച മരുതോങ്കര സ്വദേശിയുടെ ഒമ്പത് വയസുള്ള മകനും മാതൃസഹോദരനും നിപ നെഗറ്റീവായി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ നിപയെ അതിജീവിച്ചത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ്. പ്രോട്ടോകോള്‍ പ്രകാരമുളള രണ്ട് റിസള്‍ട്ടുകളും നെഗറ്റീവായതോടെയാണ് ഇവര്‍ ആശുപത്രി വിടുന്നത്. ഇതിനിടെ പരിശോധനക്കയച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വവ്വാല്‍ ഉള്‍പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരുന്നു. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]