കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. ക്യാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്ഥാപനത്തിന് സമരം കാരണം നഷ്ടം സംഭവിച്ചവെന്നും പണം അടക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഐടി അധികൃതര്‍ നോട്ടീസ് നല്‍കി. സമരം നയിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും ‘ഇത് മതേതര ഇന്ത്യയാണ് ‘ എന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് സസ്പെന്റ് ചെയ്യപ്പെട്ട വൈശാഖ് പ്രേംകുമാറിനുമാണ് ആറ് ലക്ഷം […]

കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു; പ്രതി പിടിയില്‍

കോഴിക്കോട് : മുക്കം എന്‍ഐടിയില്‍ പ്രൊഫസര്‍ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. പ്രതിയെ കുന്നമംഗല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയചന്ദ്രനെ ഇപ്പോള്‍ കെ എം സി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read ;ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ് പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്. […]