ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; ഇന്‍ഡ്യ മുന്നണി അങ്കലാപ്പില്‍
പട്‌ന: ബി ജെ പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യാതെയാകും പുതിയ മന്ത്രിസഭ വരിക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് സൂചന. Also Read ;റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































