കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി
കൊച്ചി: കൊച്ചി നഗരത്തില്‍ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുമാണ് തീപിടിച്ചത്. സൗത്ത് മേല്‍പാലത്തിനടിയിലുള്ള ആക്രി ഗോഡൗണില്‍ അര്‍ധരാത്രി 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.സമീപത്തെ വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചു. സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് […]