തൃശ്ശൂരില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

തൃശൂര്‍ പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് യുവാവിന് നേരെ സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്ത് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന് തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് […]