അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി

തൃശൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി. അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്നാണ് ആവശ്യം. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് സമരം നടക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ […]

അനിത നിയമന ഉത്തവ് കൈപ്പറ്റി; നാളെ ജോലിയില്‍ പ്രവേശിക്കും

കോഴിക്കോട്: നിയമന ഉത്തരവ് വന്നതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് പി ബി അനിത നാളെ ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ഈ നടപടി. Also Read ; ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയെ പ്രതികാര നടപടിയെന്നോണം […]

അമേരിക്കയില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കുത്തിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് ഭര്‍ത്താവിനാല്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്. തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. മെറിനെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തകരും പോലീസിന് മൊഴി നല്‍കിയിരുന്നു. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശേരി […]

ഇസ്രായേല്‍ അനുകൂല പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാരെ പുറത്താക്കി

കുവൈറ്റ് സിറ്റി: ഇസ്രായേല്‍ അനുകൂല പോസ്റ്റിട്ടതിന് കുവൈറ്റില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഇസ്രായേലിന് അനുകൂലമായി സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു. തുടര്‍ന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. ഒരു നഴ്‌സിനെ നാടുകടത്തി. മറ്റൊരു നഴ്‌സിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ഇന്നോ നാളെയോ നാടുകടത്തുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ഒരാള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇട്ടിരുന്നു. […]