November 21, 2024

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. വനിതകളുടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച താരത്തിനെ മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കാരണത്താല്‍ ഒളിമ്പിക്‌സില്‍ മത്സരത്തില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. ഇതിനെതിരേ വിനേഷ് സമര്‍പ്പിച്ച ഹര്‍ജി ലോക കായിക തര്‍ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും […]

പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത, ശരീരഭാര പരിശോധനയില്‍ പരാജയപ്പെട്ടു

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയായി. ഇന്ന് രാവിലെ നടത്തിയ ശരീര ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്.ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. Also Read ; ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍  വന്‍സ്വീകരണം എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ […]

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍  വന്‍സ്വീകരണം

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കി തിരിച്ചെത്തിയ മനു ഭാക്കറിന് ജന്മനാടിന്റെ ആവേശഭരിതമായ വരവേല്‍പ്പ്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരത്തെ വന്‍ ആവേശത്തോടെയാണ് വരവേറ്റത്. Also Read ; സ്‌കൂള്‍ കലോത്സവം; ജില്ലാതലത്തോടെ മത്സരങ്ങള്‍ അവസാനിപ്പിക്കണം, സംസ്ഥാനത്തതലം സാംസ്‌കാരിക വിനിമയം മാത്രം : ഖാദര്‍ കമ്മിറ്റി ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തന്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്‌പോര്‍ട്‌സിനുവേണ്ടിയും തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ […]

പാരിസ് ഒളിമ്പിക്‌സ് ; ജാവലിന്‍ ത്രോ പുരുഷ വിഭാഗം ഫൈനലില്‍ ഇടം പിടിച്ച് നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ചു. ഫൈനലില്‍ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പാരിസിലെ യോഗ്യത മത്സരത്തില്‍ കുറിക്കപ്പെട്ടത്. ടോക്കിയോയില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുമ്പോള്‍ 87.58 മീറ്ററായിരുന്നു നീരജ് ജാവലിന്‍ എത്തിച്ച ദൂരം. Also Read ; ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, […]

പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ സ്‌കീറ്റ് മിക്‌സഡ് ടീം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും ചേര്‍ന്ന സ്‌കീറ്റ് മിക്‌സഡ് ടീം. ഷോര്‍ട്ട് ഗണ്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേട്ടത്തിന് ടീം യോഗ്യത നേടിയത്. Also Read ; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഇതാദ്യമാണ് ഈ വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ റൗണ്ടിലെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാന്‍ 74 പോയിന്റും അനന്ത്ജീത് സിങ് നറുക്ക 72 പോയിന്റും […]

പാരീസ് ഒളിംപിക്‌സ് : ഇന്ത്യയുടെ സ്വപ്‌നിലിന് ഷൂട്ടിങില്‍ വെങ്കലം

പാരിസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3ല്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയ്ക്കാണ് വെങ്കലം മെഡല്‍ കിട്ടിയത്.451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ആറാമതായിരുന്നു സ്വപ്നില്‍. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയത്. Also Read ; പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം ആദ്യം നടന്ന നീല്‍ പൊസിഷനില്‍ മൂന്ന് […]

ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം

പാരീസ്: ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ക്ക് ചൂടുപിടിച്ചപ്പോള്‍ ആദ്യ ദിനം മെഡലില്ലെങ്കിലും മോശമാക്കാതെ ഇന്ത്യ. പുരഷ ഹോക്കിയിലും ബാഡ്മിന്റണ്‍ സിംഗ്ള്‍സ്, ഡബ്ള്‍സ് വിഭാഗങ്ങളിലും ജയം കണ്ടപ്പോള്‍ ഷൂട്ടിങ്ങില്‍ സമ്മിശ്ര പ്രകടനമായിരുന്നു ഇന്ത്യയുടെത്. ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. ഷൂട്ടിങ് 10 മീറ്റര്‍ മിക്സഡ് റൈഫിളിലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. എന്നാല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭകര്‍ ഫൈനലിലെത്തി. 580 സ്‌കോറുമായി മൂന്നാമതെത്തിയാണ് ഹരിയാനക്കാരിയായ മനു ഫൈനലിലേക്ക് […]

പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരീസ്: പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ ഒളിമ്പിക്‌സില്‍ വിജയ പ്രതീക്ഷയോടെ മത്സരിക്കും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. Also Read; കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണെന്ന് പ്രധാനമന്ത്രി ;ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് […]

ഒളിമ്പിക്‌സില്‍ കളിക്കാന്‍ വിരലറ്റം മുറിച്ചുമാറ്റിവച്ച് ഓസീസ് ഹോക്കി താരം

സിഡ്നി : പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കാനായി പരിക്കേറ്റ കൈവിരലിന്റെ അറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കിതാരം മാറ്റ് ഡൗസണ്‍. ഒരു മത്സരത്തിനിടെയാണ് ഡൗസണിന്റെ വലതുകൈയുടെ മോതിരവിരലിന്റെ എല്ലിന് പൊട്ടലേറ്റത്. Also Read ; അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുണ്ട് ; തിരച്ചില്‍ ഊര്‍ജിതമെന്ന് ജില്ലാ കളക്ടര്‍ പരിക്കുമാറാന്‍ വിരലിന് പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയോ ശസ്ത്രക്രിയയിലൂടെ വിരല്‍ത്തുമ്പ് മുറിച്ചുമാറ്റുകയോ ചെയ്യാനാണ് ഡോക്ടര്‍ താരത്തോട് നിര്‍ദേശിച്ചത്. എന്നാല്‍, പ്ലാസ്റ്ററിട്ടാല്‍ പരിക്ക് ഭേദമാവാന്‍ കൂടുതല്‍ സമയമെടുക്കും. ഒളിമ്പിക്സില്‍ പങ്കെടുക്കാനും കഴിയില്ല. അതുകൊണ്ട് താരം രണ്ടാമത്തെ […]

‘എല്ലാ ടൂര്‍ണമെന്റും കളിക്കാന്‍ കഴിയുന്ന പ്രായമല്ല’; പാരീസ് ഒളിംപിക്സിനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: 2024 പാരീസ് ഒളിംപിക്സില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും അര്‍ജന്റീനയും. എല്ലാ ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയുന്ന പ്രായത്തിലല്ല താനെന്നും കോപ്പ അമേരിക്കയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതുപോലെ ഒളിംപിക്സിലും കളിക്കുകയെന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും 36കാരനായ മെസ്സി വ്യക്തമാക്കി. Also Read ;കുവൈറ്റിലെ അപകടം ; ഭൂരിഭാഗം മരണങ്ങളും പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 23 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെ മാത്രമാണ് ഒരു […]

  • 1
  • 2