October 18, 2024

സ്വകാര്യവല്‍കരണം സൗദി കടുപ്പിക്കുന്നു; ഈ മേഖലകളിലെ തൊഴിലുകള്‍ക്ക് പുതിയ നിയമം, പ്രവാസികള്‍ക്ക് തിരിച്ചടി

സ്വകാര്യവല്‍കരണനയം സൗദി കടുപ്പിക്കുന്നു.സൗദിയിലെ എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ തീരുമാനമാണ് ഞായറാഴ്ച മുതല്‍ നടപ്പില്‍ വരുന്നത്. Also Read ; കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ ഇടപഴകലിന് പ്രോത്സാഹനം നല്‍കുന്നതിനുമായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ […]

ഒമാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താപനില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍; മിക്ക വിലായത്തുകളിലും താപനില 40 ഡിഗ്രിക്കു മുകളില്‍

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താപനില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. സുല്‍ത്താനേറ്റിലെ പല വിലായത്തുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസും അതിനുമുകളിലും താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. Also Read ;മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം ; യുവാവ് കസ്റ്റഡിയില്‍ ഇന്നലെ സീബ് വിലായത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. അമീറത്തില്‍ 41 ഡിഗ്രി സെല്‍ഷ്യസും ഇബ്രിയില്‍ 43 ഡിഗ്രി സെല്‍ഷ്യസും സൂറില്‍ 43 ഡിഗ്രി സെല്‍ഷ്യസും സലാലയില്‍ […]

‘എയര്‍ ഇന്ത്യ ഉത്തരം പറഞ്ഞേപറ്റൂ ,നീതി കിട്ടണം’ ; ഒമാനില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം:ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കുടുംബം.ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി രാജേഷിന്റെ ഭാര്യാപിതാവ് രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛന്‍ രവി പറഞ്ഞു. Also Read ; കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധന : ഡ്രൈവര്‍മാര്‍ മുങ്ങുന്നു ഇന്ന് […]

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍

മസ്‌കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍. ഒമാനില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ നഗരങ്ങളിലേക്കും തായ്ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലക്കുമാണ് അധിക സര്‍വീസുകള്‍ ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ;പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട് ഇന്ത്യന്‍ സെക്ടറുകളില്‍ കോഴിക്കോട്ടേക്ക് […]

ഒമാനില്‍ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷൂറന്‍സ് നല്‍കി ഒമാന്‍; 98 ദിവസം ശമ്പളത്തിന് തുല്യമായ അലവന്‍സിന് അര്‍ഹത

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് വരുന്നു. ഈ വര്‍ഷം ജൂലൈ 19 മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (എസ്പിഎഫ്) ഔദ്യോഗിക പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള കരാറുകള്‍ക്കും ഇത് ബാധകമാണ്. Also Read;ജാഗ്രത മുന്നറിയിപ്പ് ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും എന്നാല്‍ ഒമാനിലെ സ്വയം തൊഴിലില്‍ […]

മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിനാല്‍ മഴ പെയ്തതിന് മാപ്പ് ചോദിച്ച് ഒമാന്‍ കാലാവസ്ഥ ജനറല്‍ ഡയറക്ടര്‍

സലാല: കഴിഞ്ഞ ദിവസം അപ്രതീക്ഷിത മഴയാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ പെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സലാലയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചത്. മുന്‍കൂട്ടി മഴ മുന്നറിയിപപ് നല്‍കാത്തതിനാല്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഖദൂരി തന്റെ എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതിലുള്ള മാപ്പ് ചോദിച്ചത്. Also Read; കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം സലാല ഉള്‍പ്പെടെ ദോഫാര്‍ ഗവണേറ്റിലെ […]

ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഒമാന്‍

ഒമാന്‍: ഈ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചവരില്‍ ഏറ്റവും കൂടുതല്‍ ജിസിസി പൗരന്‍മാര്‍ ആണ്. എന്നാല്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നവര്‍ ആവട്ടെ ഇന്ത്യക്കാരും. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനംവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒമാനില്‍ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്. Also Read; മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന യമനില്‍ നിന്നും എത്തിയത് 1,08,000 വിനേദ സഞ്ചാരികളും ചൈനയില്‍ നിന്ന് 97,000 പേരും, ജര്‍മ്മനില്‍ നിന്ന് 96,000 ആണ് എത്തിയത്. […]

യുഎഇയിലും ഒമാനിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്. ഇതില്‍ ഒന്നും പെടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ ആണ് കേരള സര്‍ക്കാര്‍ അവസരം ഒരുക്കുന്നത്. ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും ക്രെയിന്‍ ടെക്നീഷന്‍ ഇലക്ട്രിക്കല്‍/ ക്രെയിന്‍ ടെക്നീഷന്‍ മെക്കാനിക്കല്‍: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് ഈ ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് വേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാന്‍ […]