November 21, 2024

സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട പകരം ഭരണഘടന മതി….. സ്പീക്കര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ കത്ത്

ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ചെങ്കോല്‍ നീക്കി പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി. സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓംബിര്‍ളക്ക് കത്ത് നല്‍കിയത്.ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണം. Also Read ; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: […]

18ാം ലോക്‌സഭാ സ്പീക്കറായി ഓംബിര്‍ളയെ തെരഞ്ഞെടുത്തു

ഡല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ഓംബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുക്കണമെന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികളും പിന്തുണച്ചു. Also Read ; യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത് പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി. തുടര്‍ച്ചയായി […]

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 11 മണിക്ക് ; ശശിതരൂര്‍ അടക്കം 7 എംപിമാര്‍ക്ക് പങ്കെടുക്കാനാകില്ല , ഭൂരിപക്ഷം ഇല്ലാതെ പ്രതിപക്ഷം

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടക്കാനിരിക്കെ നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ ശക്തമാകും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹതര്യത്തില്‍ ഇവര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിവരം. Also Read ; സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരും രണ്ട് സ്വതന്ത്ര എംപിമാരുമടക്കം ആകെ ഏഴുപേര്‍ […]