February 2, 2026

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനത്ത് മഴയില്‍ വിളനാശം ഉണ്ടായതോടെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഉള്ളി വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. Also […]

വിലയില്‍ മത്സരിച്ച് ചെറിയുള്ളിയും സവാളയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുപോലെതന്നെ കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. Also Read; വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തികയില്‍ ഒഴിവ് ദില്ലിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് […]

70 ലെത്തി ഉള്ളി വില: ഡിസംബര്‍ വരെ ഉളളി പൊള്ളും!

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന മേഖലയില്‍ ഉള്ളി വില കിലോഗ്രാമിന് 60 മുതല്‍ 70 വരെ എത്തി. നവംബര്‍ ആദ്യവാരത്തോടെ ഉള്ളിയുടെ വില കിലോഗ്രാമിന് 100 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നവരാത്രി ആഘോഷങ്ങള്‍ അവസാനിച്ചതിന് ശേഷം ഉള്ളി വില പെട്ടെന്ന് ഉയര്‍ന്ന ഞെട്ടലിലാണ് ഉപഭോക്താക്കളും വില്‍പ്പനക്കാരും. ഡിസംബര്‍ വരെ വില വര്‍ധന തുടരാനാണ് സാധ്യത. ‘ഉള്ളിയുടെ വരവ് കുറഞ്ഞതിനാല്‍ ഉയര്‍ന്ന നിരക്കിലാണ് വില. ഇന്ന് 350 രൂപ (5 കിലോയ്ക്ക്)യാണ് വില. ഇന്നലെ ഇത് 300 രൂപയായിരുന്നു. ഒരാഴ്ച […]

സെഞ്ച്വറിയടിച്ച് ഉള്ളി വില

കൊച്ചി: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. പല ജില്ലകളിലും ചെറിയുള്ളി കിലോയ്ക്ക് 100 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാന്‍ ഇടയാക്കിയത് മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ്. 120 രൂപ വരെ ഈടാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ ഉള്ളി വില്‍ക്കുന്നത്. ചെറിയുള്ളിയുടെ വില ഉയരുന്നതോടെ സവാളവിലയും ഉയരാനുള്ള ലക്ഷണമാണ് കാണുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. […]