നവംബര്‍ രണ്ടിന് ഖത്തര്‍ എംബസിയില്‍ ഓപണ്‍ ഹൗസ്; ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നവംബര്‍ രണ്ടിന് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുലാണ് ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കുന്നത്. നവംബര്‍ രണ്ട് വ്യാഴാഴ്ച മൂന്നു മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയാണ് രജിസ്ട്രേഷനുള്ള സമയം. ഓപണ്‍ ഹൗസില്‍ നേരിട്ട് ഹാജരാവുന്നവര്‍ക്ക് ലഭിക്കുന്ന സേവനം വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. വെബെക്സ് ഓണ്‍ലൈനിലൂടെ […]