എന്തുകൊണ്ടാണ് ഗാസ ‘ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍’ എന്ന് അറിയപ്പെടുന്നത്

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന് പിന്നാലെ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം നേടിയതാണ് ഗാസ മുനമ്പ്. മെഡിറ്ററേനിയന്‍ തീരത്തെ ഇടുങ്ങിയ കരയാണ് ഗാസ മുനമ്പ്. ഹമാസ് പ്രവര്‍ത്തകരെ തകര്‍ക്കാന്‍ ഇസ്രായേല്‍ ഗാസയെ അടിച്ചമര്‍ത്തുമ്പോള്‍, ഇരു വിഭാഗങ്ങള്‍ക്കുമിടയിലുള്ള അക്രമണങ്ങളില്‍ കുടുങ്ങിയത് രണ്ട് ദശലക്ഷം വരുന്ന ഗാസയിലെ ജനതയാണ്. സത്യം പറഞ്ഞാല്‍ ഇവര്‍ക്ക് ഒന്ന് ഓടിയൊളിക്കാന്‍ ഇടമില്ല. മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ ഗാസയുടെ ഒരു വശത്ത് ഇസ്രായേലും മറുവശത്ത് ഈജിപ്തും ഉണ്ട്. പലസ്തീന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തിന് […]