ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ക്യാമ്പയിനിന്റെ ഭാഗമായുള്ള ഡോക്യുമെന്റേഷന്‍, കോര്‍ഡിനേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അര്‍പ്പണ മനോഭാവത്തോടെ ഏറ്റെടുക്കാന്‍ സന്നദ്ധതരായവരെയാണ് പ്രതീക്ഷിക്കുന്നത്. ഒരുമാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ആകെ 15 ഒഴിവാണുള്ളത്. മിനിമം യോഗ്യത ബിരുദമാണ്. (സോഷ്യല്‍ വര്‍ക്ക്, ജേര്‍ണലിസം ലോക്കല്‍ ഡെവലപ്പ്‌മെന്റ് എന്നിവയക്ക് മുന്‍ഗണന) ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ശുചിത്വ മിഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. രജിസ്‌ട്രേഷനു വേണ്ടി സന്ദര്‍ശിക്കുക: https://forms.gle/gP2pFudyQGBdvomk9 Also Read; ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































