പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; ചോദ്യത്തിന് കൊടുത്ത മറുപടി വളച്ചൊടിച്ചെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. മനസില്‍ പോലും ചിന്തിക്കാത്ത കാര്യത്തെയാണ് വളച്ചൊടിച്ചതെന്നും പാര്‍ട്ടിക്കെതിരെ എന്നല്ല ഒരാള്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. അത് ആര്‍ക്കെതിരെയും പറഞ്ഞതല്ല. എന്തായാലും ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞു കൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ […]

പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുകയാണ് ചെയ്യുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ പ്രതിപക്ഷ നേതാവ് ഒളിച്ചോടുകയാണെന്നും അതുകൊണ്ട് പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂവെന്നും റിയാസ് പറഞ്ഞു. Also Read; മദ്രസകള്‍ തല്‍ക്കാലം അടച്ചുപൂട്ടേണ്ട ; ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി ‘പ്രതിപക്ഷ […]

പി വി അന്‍വറിന്റെ ആരോപണങ്ങള്‍ നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ച സാഹചര്യത്തില്‍ ഈ വിഷയം ആയുധമാക്കാന്‍ പ്രതിപക്ഷം. നിയമസഭയില്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അന്‍വറിന്റെ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെയായതിനാല്‍ മുഖ്യമന്ത്രിയെ തന്നെയായിരിക്കും പ്രതിപക്ഷം ലക്ഷ്യമിടുന്നത്. Also Read; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത്തവണ പത്ത് ദിവസമാണ് സഭ […]

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി രാഹുല്‍ ഗാന്ധിക്ക് ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ മൂന്ന് ദിവസവും […]

പാര്‍ലമെന്റിലെ ചക്രവ്യൂഹ പ്രസംഗം: ഇ.ഡി തനിക്കെതിരെ റെയ്ഡിന് പദ്ധതിയിടുന്നു, ഇരുകൈയും നീട്ടി കാത്തിരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ജൂലൈ 29 ന് നടത്തിയ ‘ചക്രവ്യൂഹ’ പ്രസംഗത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ റെയ്ഡ് നടത്താന്‍ പദ്ധതിയിടുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. ഒരു റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇ.ഡിക്ക് ഉള്ളിലുള്ള ചിലര്‍ പറഞ്ഞെന്നും തുറന്ന കൈകളോടെ താന്‍ അതിനായി കാത്തിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. Also Read; ദുരന്തമുഖത്ത് ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാനുള്ള സാധ്യതയില്ലെന്ന് സൈന്യം ‘പ്രത്യക്ഷത്തില്‍ 2ല്‍1നും എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഇ.ഡിയില്‍ ഉള്ളിലുള്ളവര്‍ പറയുന്നു, ഒരു റെയ്ഡ് […]

വയനാട് ഉപതെരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരും…

വയനാട്: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നെങ്കിലും ഉപതെരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പെന്ന് എന്നുമാണ് സൂചന.അങ്ങനെ എങ്കില്‍ ചേലക്കര, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വയനാടിനോടൊപ്പം ആകും. Also Read ; കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്തിയതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്നതിലാണ് […]