എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസം: വി ഡി സതീശന്‍
പാലക്കാട്: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സിപിഐഎം എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന്‍ ചോദിച്ചു. Also Read; മുണ്ടക്കൈ […]