• India

സ്ഥലത്തിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 35000 രൂപ; പാലക്കാട് 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പുദ്യോഗസ്ഥരെ പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എന്‍ഒസി നല്‍കുന്നതിനാണ് 35,000 രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. Also Read; വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി