December 1, 2025

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെതിരെ കേസില്ല, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്.എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് യുവതി തന്നെ മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയൊന്നുമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. Also Read; ‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമുള്ള ഗാര്‍ഹിക പീഡന […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ, ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം എന്ന് രാഹുല്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പമുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്ന് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണ്. അത് പരിഹരിച്ചു. യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടല്‍ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. Also Read ; വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ മുഖം […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ അവരുടെ കസ്റ്റഡിയിലെന്ന് യുവതിയുടെ അച്ഛന്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ മകള്‍ അവരുടെ കസ്റ്റഡിയിലെന്ന് യുവതിയുടെ അച്ഛന്‍. മകള്‍ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നു. ഞായറും തിങ്കളും മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഓഫീസിലേക്ക് വിളിച്ചു. അപ്പോഴാണ് ഓഫീസിലേക്ക് ചെന്നിട്ടില്ലെന്ന് അറിഞ്ഞതെന്നും അച്ഛന്‍ പറഞ്ഞു. മകളെ അവര്‍ സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകള്‍ അവരുടെ കസ്റ്റഡിയിലാണ്. അവള്‍ക്ക് മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇനി […]