November 21, 2024

പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. പോലീസ് പിടികൂടിയവര്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ പറഞ്ഞത്. എന്നാല്‍ അമല്‍ ബാബു, മിഥുന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് നേതൃത്വത്തിന്റെ പുതിയ നിലപാട്. എന്നാല്‍ ഇവര്‍ സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഡിവൈഎഫ്‌ഐ […]

പാനൂര്‍ ബോംബ് സ്‌ഫോടനം ; മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വംകൊണ്ടെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.നേതാക്കളുടെ ഇത്തരം നടപടി സാമൂഹ്യജീവിതത്തിന്റെ ഭാഗമാണെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സന്ദര്‍ശനത്തിന്റെ അര്‍ത്ഥം അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളോട് മൃദുസമീപനം ഉണ്ടെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബ് നിര്‍മ്മാണം അംഗീകരിക്കാവുന്ന ഒന്നല്ല , നാട്ടില്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല ഇതിനെതിരെ ശക്തമായ […]

പാനൂര്‍ ബോംബ് സ്‌ഫോടനം; എഫ്‌ഐആറില്‍ രണ്ട് പേരുകള്‍ മാത്രം, അന്വേഷണം മെല്ലെപ്പോക്കെന്ന് പരാതി

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് പരാതി. നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശമില്ല. എഫ്‌ഐആറില്‍ ആകെ രണ്ട് പേരുടെ പേരുകള്‍ മാത്രമാണുളളത്. പോലീസ് അന്വേഷണത്തെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഎം അനുഭാവിയായ യുവാവ് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടത്. പത്തോളം പേരാണ് മൂളിയന്തോട് നിര്‍മാണത്തിലിരുന്ന വീട്ടില്‍ ബോംബുണ്ടാക്കാനായി ഒത്തുകൂടിയതെന്നാണ് വിവരം. എന്നാല്‍ ഇതുവരെയും അന്വേഷണം വ്യാപിപ്പിക്കാന്‍ […]

പാനൂരില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര തുടങ്ങി

കണ്ണൂര്‍: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ സമാധാന സന്ദേശയാത്ര തുടങ്ങി. പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര തുടങ്ങിയത്. ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയും സമാധാന സന്ദേശയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങിയ യാത്ര പാനൂര് ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും. Also Read; തിരുവനന്തപുരത്ത് ട്രാക്കില്‍ മൃതദേഹം; ട്രെയിനുകള്‍ വൈകി സിപിഐഎം നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറല്ല എന്നുള്ളതിന്റെ […]