യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ്

പറവൂര്‍: പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നും പരിശോധനകള്‍ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും […]