November 21, 2024

പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനംപാലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്‍കിയ എംപിയോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് അതിക്രമത്തില്‍ പാര്‍ലമെന്റിനുള്ളില്‍ ഇതുവരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസാരിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടത്തുമെന്ന് ഒഴുക്കന്‍ മട്ടില്‍ സ്പീക്കര്‍ പറഞ്ഞതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പഴയ മന്ദിരത്തിലെ സുരക്ഷ വീഴ്ച […]

പാര്‍ലമെന്റ് അതിക്രമ കേസ്; മൊബൈല്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍ ലളിത് ഝാ പോലീസിന് മൊഴി നല്‍കി. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പോലീസിന് വെല്ലുവിളിയാകും. മൊബൈല്‍ ഫോണുകള്‍ രാജസ്ഥാനില്‍വച്ച് നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പാര്‍ലമെന്റ് […]

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയവര്‍ എംപിമാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. എം പിമാര്‍ക്ക് നേരെ സ്‌പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എംപിമാരെല്ലാംസുരക്ഷിതരാണ്. Also Read; കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി