പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനംപാലിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്‍കിയ എംപിയോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് അതിക്രമത്തില്‍ പാര്‍ലമെന്റിനുള്ളില്‍ ഇതുവരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസാരിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടത്തുമെന്ന് ഒഴുക്കന്‍ മട്ടില്‍ സ്പീക്കര്‍ പറഞ്ഞതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പഴയ മന്ദിരത്തിലെ സുരക്ഷ വീഴ്ച […]





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































