കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് CPM; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വീണാ ജോര്‍ജ്
പത്തനംതിട്ട: ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും ഒരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചു വന്നവരാണ്. അത് കൊണ്ടാണ് ചെങ്കൊടി ഏന്താന്‍ തയ്യാറായി വന്നതെന്നും അവര്‍ പറഞ്ഞു. […]