ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു
കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. Also Read ; വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ നിര്‍ബന്ധിച്ചു, അമ്മയെ പീഡിപ്പിച്ചു; ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരേ പരാതിക്കാരി ഇന്ന് പുലച്ചെ 3.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും […]