January 15, 2025

വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ് പോലീസ്

പാട്ന: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ പുഴയിലേക്കെറിഞ്ഞ് ബീഹാര്‍ പോലീസ്. മുസഫര്‍നഗറിലെ ഫകുലിയില്‍ ദേശീയ പാത 22-ല്‍ ആയിരുന്നു സംഭവം. അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടയാളുടെ മൃതദേഹമാണ് പോലീസ് പുഴയിലേക്കെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഇടിച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് ലഭിച്ച വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ […]