‘കള്ളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ല’; എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍
കണ്ണൂര്‍: എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍. മാടായി കോളജിലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം.കെ രാഘവന്‍ എം.പിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് അയവില്ലാതെ തുടരുകയാണ് ഇതിനിടയിലാണ് രാഘവനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് എം.കെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കളളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ലെന്നും പോസ്റ്ററിലുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിമന്ദിരം മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. […]