ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസ്; പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി. പി സി ജോര്‍ജിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. Also Read; കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് അറസ്റ്റിലായത്. റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് […]

പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ പാലാ സബ് ജയിലേക്ക് മാറ്റും

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. പി സി ജോര്‍ജിനെ കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാര്‍ പി സിയെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. Also Read; 6 മണിക്കൂറിനുള്ളില്‍ നടത്തിയത് 5 കൊലപാതകങ്ങള്‍; ആസൂത്രണത്തോടെ നടത്തിയ അരുംകൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് […]

മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. പി സി ജോര്‍ജിന്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ട് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ആറ് മണി വരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യും. പി സി ജോര്‍ജിനെ കസ്റ്റഡയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. Also Read; മലപ്പുറത്തുനിന്ന് ഇന്നലെ കാണാതായ കുട്ടികളെ കോഴിക്കോട് മാളില്‍ നിന്ന് കണ്ടെത്തി നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ […]

വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കോട്ടയം: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് പി സിയുടെ കീഴടങ്ങല്‍. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി സി ജോര്‍ജ് കോടതിയിലെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോര്‍ജ് കോടതിയിലെത്തിയത്. നിയമം […]

വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കോട്ടയം: വിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് ഇതനുസരിച്ച് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ഞാറിലെ വീട് വളഞ്ഞ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. Also Read; ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ ഈരാറ്റുപേട്ട പോലീസാണ് യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പി സിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോട്ടയം അഡീഷനല്‍ […]

വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

കോട്ടയം: വിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോട്ടയം സെഷന്‍സ് കോടതി. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പി സി ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. Also Read; തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എനിക്ക് ബോധ്യമായി […]

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ കേസെടുത്തു

ഇരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. Also Read; ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ശുപാര്‍ശ കത്ത് കിട്ടിയിരുന്നുവെന്ന് മുന്‍ ചെയര്‍മാന്‍ യൂത്ത് ലീഗാണ് ഒരു ചാനലില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് പി സി ജോര്‍ജിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് […]

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സുരേന്ദ്രന് പിന്തുണയുമായി പി.സി ജോര്‍ജ്

കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമാണെന്ന് വിമര്‍ശിച്ച് പി.സി ജോര്‍ജ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാലക്കാട് നഗരസഭയില്‍ ഉണ്ടായിരുന്ന അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാലക്കാട് സ്ഥാനാര്‍ഥികളാകാന്‍ മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്. അതില്‍ നിന്നും ഒരു പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Also Read; സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ട, പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ ഉപയോഗിക്കണം : ഹൈക്കോടതി അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും പിസി ജോര്‍ജ് പിന്തുണച്ചു. […]

പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയിച്ചു

ന്യൂഡല്‍ഹി: കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു.ഇതോടെ, കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബെ ജി പിയില്‍ ലയിച്ചു. ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി സി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി സി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ജോര്‍ജും അംഗത്വം സ്വീകരിച്ചു. Join with […]

VIDEO INTERVIEW: പി സി ജോര്‍ജ് ബി ജെ പിയിലേക്ക്, ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച; ജനപക്ഷം ഇല്ലാതാകും

കോട്ടയം: പിസി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബി ജെ പിയിലേക്ക്. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി. പി സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബി ജെ പി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. ജനപക്ഷം പ്രവര്‍ത്തകര്‍ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ് […]