November 21, 2024

മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോല്‍ ദാനം 12 ന്

അടിമാലി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചട്ടിയുമായി ഭിക്ഷയാചിക്കാന്‍ ഇറങ്ങിയ ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ചട്ടിയുമായി റോഡിലിറങ്ങിയ മറിയക്കുട്ടിയുടെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് വീട് വെച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം നല്‍കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂലായ് 12ന് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മറിയക്കുട്ടിക്ക് ഭവനത്തിന്റെ താക്കോല്‍ കൈമാറും. […]

ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണക്കാലത്ത് 18 മാസം കുടിശ്ശികയുണ്ടായിരുന്നു. നിലവില്‍ 5 മാസത്തെ കുടിശികയാണുള്ളത്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു. Also […]

ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. Also Read ; ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ്; ആളുകള്‍ കൂടി പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാനം […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സിപിഎം സമിതിയില്‍ തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ പെന്‍ഷന്‍ കുടിശികയില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. Also Read ;തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്‌ അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി […]

പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു

ഇടുക്കി അടിമാലിയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. Also Read ; ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍ സര്‍ക്കാരിനെതിരെ തെരുവില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കെ.പി.സി.സി യുടെ വാഗ്ദാനം. ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, ഡീന്‍ […]

മറിയക്കുട്ടിക്കും അന്നക്കും സഹായവുമായി രമേശ് ചെന്നിത്തല

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ കഴിഞ്ഞ ദിവസം മറിയക്കുട്ടി, അന്ന എന്നീ വയോധികര്‍ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയിരുന്നു. പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല 200 ഏക്കറില്‍ ഇവരെ കാണാനെത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ 1600 രൂപ വീതം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറുകയും ചെയ്തു. Also Read; ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ […]

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബര്‍ 26 നകം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദ്ദേശം. പെന്‍ഷന്‍ വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നാല് മാസത്തെ പെന്‍ഷനാണ് നിലവില്‍ കുടിശ്ശികയുള്ളത്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ […]