October 18, 2024

കൂടുതല്‍സമയവും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി

ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളില്‍ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം നടന്നത്. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഈ ആക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു. Also Read; ഹെലികോപ്ടറില്‍ കയറുന്നതിനിടെ വീണ് മമത ബാനര്‍ജിക്ക് പരിക്ക് സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ […]

ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു

ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. Also Read ; 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും കിടക്കക്ക് തീപിടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. കിടക്ക ഭാഗികമായി കത്തിയ […]

ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി പിതാവ്

തൃശൂര്‍: തിരുവില്വാമലയില്‍ ഫോണ്‍പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലത്തില്‍ പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പന്നിപ്പടക്കം കടിച്ചതാണോ അപകട കാരണമെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൂടാതെ ബാറ്ററിക്ക് കേടില്ലെന്നും പുതുതായി പുറത്തുവരുന്ന വിവരത്തിലുണ്ട്. ഇതിനെതിരെയാണ് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവില്ലെന്ന് പിതാവ് അശോകന്‍ പറഞ്ഞു. മകളുടെ മരണം നടന്നതിന് പിന്നാലെ […]

സെല്‍ഫ് ഹീലിങ് ഡിസ്പ്ലേവരുന്നു സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല സ്വയം പരിഹരിക്കും

2028ഓടുകൂടി ഡിസ്പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് വിപണിയിലെത്തിക്കാനുള്ള ജോലികള്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ജോലി ആരംഭിച്ചതായി സിസിഎസ് ഇന്‍സൈറ്റ് പറയുന്നു.സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണാല്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. 2013ല്‍ എല്‍ജി ഫ്ളെക്സ് എന്ന പേരില്‍ ഒരു കര്‍വ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ […]