മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ? മന്ത്രി വി.എന്‍ വാസവന്‍
കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്‍. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് […]