ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി

ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്‌സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. Also Read ; സരിന്റെ പാത പിന്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ 12.45നാണ് വിമാനത്തില്‍ ബോംബുള്ളതായുള്ള വ്യാജ ഭീഷണി സന്ദേശം വന്നത്. ഇ മെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് […]

യാത്രക്കാരിയുടെ തലയില്‍ പേന്‍ ; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ എയര്‍ലൈന്‍സ്

ന്യൂയോര്‍ക്ക്: ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തിരമായി ലാന്‍ഡ്‌ചെയ്തു. യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയിലാണ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയതത്. ജൂണ്‍ 15-നായിരുന്നു സംഭവമുണ്ടായത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. Also Read ; യുകെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു ; കടകളും വീടുകളും തീയിട്ടും […]

എഞ്ചിന്‍ തകരാറായ വിമാനത്തില്‍ യാത്രക്കാരെ അടച്ചിട്ടത് അഞ്ച് മണിക്കൂര്‍; ശ്വാസം മുട്ടല്‍, ദേഹാസ്വാസ്ഥ്യം, ആകെ സീന്‍

മുംബൈ: വിമാനത്തില്‍ അഞ്ച് മണിക്കൂര്‍ പെട്ടുപോയ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി പരാതി. മുംബൈയില്‍ നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെയാണ് യാത്രക്കാര്‍ ദുരുതം പേറിയത്. എയര്‍ മൗറീഷ്യസിന്റെ എം കെ 749 വിമാനമാണ് യാത്ര തുടരാന്‍ മണിക്കുറുകള്‍ വൈകിയത്. Also Read ; മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. മൂന്നരയോടെ തന്നെ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. […]

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫ്‌ലൈറ്റ്‌റഡാര്‍ 24 അനുസരിച്ച്, പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങളാണ് വൈകിയിരിക്കുന്നത്. 5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതുടര്‍ന്ന് നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്. Also Read ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും […]

വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി

തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികന്‍ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. Also Read;ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര അനുമതി യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ […]