കെ പി സി സി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. കെ മുരളീധരന്‍ എം പി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് കെപിസിസി നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് നടപടി. ഈ വിഷയത്തില്‍ ഡിസംബര്‍ 28നാണ് കെ മുരളീധരന്‍ എം പി താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടികാണിച്ച് കത്തയച്ചത്. […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































