തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു
തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘട്ടനത്തില്‍ 20 പേര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നല്‍കാവുന്ന വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ജീവനക്കാരുടെ ശമ്പളം മുടങ്ങി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലില്‍ കലാശിച്ചത്. കെ മുരളീധരന്റെ വിശ്വസ്തനും ഡിസിസി സെക്രട്ടറിയുമായ സജീവന്‍ […]