ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്ന് കെ മുരളിധരന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് സി.പിഐഎമ്മിന് വോട്ട് മറിക്കാനാണെന്ന ആരോപണവുമായി കെ മുരളിധരന്‍ എം.പി. വടകര മണ്ഡലത്തില്‍ ഉള്‍പ്പടെ വോട്ടു കച്ചവടം ലക്ഷ്യമിട്ടിട്ടുള്ളതാണ്. അതുപോലെതന്നെ മുരളിധരന്റെ പ്രതികരണം തോല്‍വി ഭയം കാരണമാണെന്ന് കെ.കെ ശൈലജയും മുരളീധരന്‍ വാ പോയ കോടാലിയാണെന്ന് പ്രഫുല്‍ കൃഷ്ണയും തിരിച്ചടിച്ചു. Also Read ; സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കെ മുരളീധരന്റെ ആരോപണം. പ്രഖ്യാപിച്ച 12 മണ്ഡലങ്ങളില്‍ എട്ടിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളാണെന്നും രാജീവ് ചന്ദ്രശേഖരന്‍ […]

സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്നും രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കും എന്നും അദ്ദേഹം പറഞ്ഞു. Also Read ; വി എസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്; ആലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ എം ഷാജഹാന്‍ സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം […]

കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: കേരളത്തിനെതിരെ ബോധപൂര്‍വം ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുകയാണ്. കേരളത്തില്‍ വരാന്‍ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യമെന്നും ഈ വിധം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read;സിദ്ധാര്‍ഥന്റെ മരണം; പ്രധാനപ്രതി അഖില്‍ പിടിയില്‍ ദേശീയപാത അടക്കം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ആണ് കേരളം നടത്തുന്നത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കി മാറ്റും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നാന്നായി […]

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് സതീശന്‍ ലീഗിനെ അറിയിച്ചു. പകരം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും വി ഡി സതീശന്‍ അറിയിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. Also Read ; പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും […]

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശോഭന, ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടി ശോഭനയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് താരം രംഗത്ത് വന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശോഭന ആവശ്യമെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഗോപി വഴിയാണ് നടി ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി ജെ പിയില്‍ ആലോചനകള്‍ നടന്നത്. Also Read ; ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി […]

ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കാമെന്ന് കിഫ്ബി. ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചിട്ടുണ്ട്. Also Read ; തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ് ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നും ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് തോമസ് […]

സി പി ജോണ്‍ വീണ്ടും സി എം പി ജനറല്‍ സെക്രട്ടറി

കൊച്ചി: സി പി എം ജനറല്‍ സെക്രട്ടറിയായി സി പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി പി ജോണിനെ വീണ്ടും തിരഞ്ഞെടുത്തത്. സെക്രട്ടറിമാരായ സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എം പി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായ വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ച മാച്ചേരി എന്നിവരെയും തിരഞ്ഞെടുത്തു. വി കെ […]

ശോഭ സുരേന്ദ്രന്‍ വോട്ട് വാരിയെടുത്ത മണ്ഡലം, ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വി മുരളീധരന്‍, പ്രവര്‍ത്തനം തുടങ്ങാന്‍ മോദി നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. Also Read;നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കുറച്ചു നാളായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെത്തുമ്പോള്‍ വി മുരളീധരന്‍ ആറ്റിങ്ങലിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും പങ്കെടുത്തുവരുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള […]

കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ

ആലപ്പുഴ:  സ്വന്തം പാർട്ടിയായാലും മുഖം നോക്കാതെ വിമർശിക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ് മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. അദ്ദേഹത്തിൻ്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കാറുമുണ്ട്. ആലപ്പുഴയിലെ ഒരു പൊതു ചടങ്ങിലാണ് ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡണ്ടുമാരെ സുധാകരൻ നിശിതമായി കടന്നാക്രമിച്ചത്. Also Read ; അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍ ‘ഞാൻ തമ്പുരാനും മറ്റുള്ളവർ മലപ്പുലയനുമാണെന്ന ചിന്ത വെച്ചു പുലർത്തുന്നവർ ഇവിടെ ഇപ്പോഴുമുണ്ട്. ഇവരെയൊന്നും ഇടതുപക്ഷക്കാർ എന്ന് വിളിക്കാനാവില്ല. കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നുംനടക്കില്ല […]

BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജവെച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെ ഡി യു-ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ മുന്നണി സര്‍ക്കാര്‍ ബി ജെ പി- ജെ ഡി യു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി ജെ പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണ് വിവരം. ജെ ഡി യു എം എല്‍ എമാരെ നിയമസഭാകക്ഷി യോഗം […]