February 4, 2026

നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ദിവ്യക്ക് പിന്നില്‍ ആളുണ്ട്: മലയാലപ്പുഴ മോഹനന്‍

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനന്‍. ‘പി.പി ദിവ്യക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ട്. കൂടാതെ പി.പി ദിവ്യക്കെതിരെ നടപടിയെടുത്തതിന് സംഘടനാപരമായി അറിയിപ്പ് കിട്ടിയിട്ടില്ല. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. മരണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പരിശോധന വന്നിട്ടില്ല. അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ ആഴത്തിലുള്ള പരിശോധന വേണം. എന്ത് പറഞ്ഞാലും ഈ അഭിപ്രായം മാറ്റിപ്പറയില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പാര്‍ട്ടി അഭിപ്രായമല്ല’ എന്നും മോഹനന്‍ […]

പാര്‍ട്ടി നടപടിക്ക് പിന്നാലെ ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രതി പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക.അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. Also Read ; ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം […]

ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. Also Read; താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന […]

നവീന്‍ ബാബുവിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല, ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും ഇതുവരെ തീരുമാനമായിട്ടില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകനായ ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബര്‍ 14 ന്, […]

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം ; കളക്ടറുടെ മൊഴിയും പരാതിക്കാരന്റെ മൊഴിയും ആയുധമാക്കാന്‍ പ്രതിഭാഗം

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. കണ്ണൂര്‍ തലശ്ശേരി ജില്ലാ കോടതിയാണ് വാദം കേള്‍ക്കുക. ഫയല്‍ നീക്കം വൈകിപ്പിച്ചതിനെയാണ് വിമര്‍ശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും സ്ഥാപിക്കാനാണ് ദിവ്യ ശ്രമിക്കുക. അതേസമയം ദിവ്യക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും.തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]

‘ആണാണെന്ന് പറഞ്ഞാല്‍ ആണത്തം വേണം’; കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് സുധാകരന്റെ വിമര്‍ശനം. കളക്ടര്‍ എന്തിനാണ് ദിവ്യയെ സംസാരിക്കാന്‍ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്നും സുധാകരന്‍ വിമര്‍ശിച്ചു. Also Read; നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും പി പി ദിവ്യക്ക് കളക്ടര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും […]

‘പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണം’: കെ പി ഉദയഭാനു

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പ്രസംഗം പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാല്‍ അവര്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നുവെന്നും ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു. Also Read ; കേരളപിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ ; അമ്മയ്ക്ക് പുതിയ ഭാരവാഹികളെ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി അതേസമയം കണ്ണൂര്‍ കളക്ടര്‍ക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി പി […]

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. Also Read; ‘കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ ഗുരുതരം , ഇ ഡി അന്വേഷിക്കണം’: എം വി ഗോവിന്ദന്‍ അതേസമയം ദിവ്യ സമര്‍പ്പിച്ച ജാമ്യഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ […]

ദിവ്യക്ക് ഇന്ന് നിര്‍ണായകം ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നല്‍കിയത്. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെയും പ്രശാന്തന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. Also Read; കൊടകര കുഴല്‍പ്പണ കേസ് ; പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട് : തിരൂര്‍ സതീഷ് അതേസമയം […]

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല

കണ്ണൂര്‍: പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. Also Read; അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ തെറ്റ് ചെയ്തുവെന്ന് നവീന്‍ […]