January 23, 2026

നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവം; പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയെന്നും അനധികൃത അവധിയെടുത്തെന്നും പെട്രോള്‍ പമ്പിന് അനുമതി നേടിയത് നിയമപരമായിട്ടല്ലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പ്രശാന്ത് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രശാന്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നായിരുന്നു ആരോഗ്യ മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. പ്രശാന്ത് ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. Also Read; ‘മാധ്യമപ്രവര്‍ത്തകര്‍ പട്ടികള്‍’ തന്നെയെന്ന് കൃഷ്ണദാസ്; സിപിഎം […]

പരാതി ലഭിച്ചിട്ടും ദിവ്യക്കെതിരെ പോലീസ് കേസെടുക്കുന്നില്ല, പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതി ലഭിച്ചിട്ടും പി പി ദിവ്യക്കെതിരെ കേസെടുക്കാതെ പോലീസ്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പറയുന്നത്. ദിവ്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. പരാതി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് പി പി ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്. നവീന്‍ ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴി കൂടെ രേഖപ്പെടുത്തിയേക്കും. ദിവ്യയുടെ വാക്കുകളിലൂടെയുണ്ടായ മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം സുഹൃത്തുക്കളോട് എന്തെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാവും പോലീസ് […]

ഹെല്‍മറ്റില്ലാതെ ബൈക്കില്‍ അഭിമുഖം; നടനും അവതാരികയ്ക്കും പണി കിട്ടി

അന്ധഗന്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച നടന്‍ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസിന്റെ പിഴ. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ചിലര്‍ ചെന്നൈ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പ്രശാന്തിന് മാത്രമല്ല, ഹെല്‍മറ്റ് ധരിക്കാതെ നടന് പിന്നിലിരുന്ന  യാത്ര ചെയ്ത അവതാരികയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. രണ്ടായിരം രൂപയാണ് പ്രശാന്ത് പിഴയായി അടക്കേണ്ടത്. സംഭവത്തിന് പിന്നാലെ തന്റെ ഭാഗത്ത് വന്ന പിഴവ് അംഗീകരിച്ച നടന്‍ താന്‍ ഒരു ഷോയ്ക്ക് വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തതെന്നും […]