November 21, 2024

ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന

  ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന. അവാമി ലീഗില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ഷെയ്ഖ് ഹസീനയുടെ വിജയം. എന്നാല്‍ പ്രധാന പ്രതിപക്ഷമായ ബിഎന്‍പിയുടെ ബഹിഷ്‌കരണവും, വ്യാപകമായ അക്രമങ്ങളും കാരണം വലിയ നാണക്കേടുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. ആകെയുള്ള 300 പാര്‍ലമെന്റ് സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് 223 എണ്ണത്തില്‍ വിജയിച്ചു. Also Read ; പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയുടെ നിസാമുദീന്‍ ലഷ്‌കറാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ ഗോപാല്‍ഗഞ്ചില്‍ മത്സരിച്ചത്. […]

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ രാജ്യത്ത് പ്രതിഷേധം നടത്തി. നിക്ഷ്പക്ഷ സര്‍ക്കാരിന് കീഴില്‍ സ്വതന്ത്രവും നീതിയുക്തവുമായ വോട്ട് അനുവദിക്കുന്നതിനായി ഹസീന സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബംഗ്ലാദേശിലെ രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ 1,00,000 അനുയായികളാണ് ഇന്ന് തലസ്ഥാനമായ ധാക്കയില്‍ റാലി നടത്തിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയും നടത്തിയ റാലികളാണ് ഈ വര്‍ഷം ഇതുവരെ നടന്ന […]