January 9, 2025

അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന, ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യം : പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡിലായ പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായതിന് പിന്നാലെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അന്‍വര്‍. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് പറഞ്ഞ അന്‍വര്‍ കോടതി ഇടപെടല്‍ കാരണം സര്‍ക്കാരിന്റെ ലക്ഷ്യം നടന്നില്ലെന്നും പറഞ്ഞു. പിണറായി കാലത്തെ ജയില്‍ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്ന് ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കള്‍ […]

പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂര്‍ കോടതി. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ അന്‍വറിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചു. Also  Read ; ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ ; രണ്ട് മാസം പ്രായമായ കുഞ്ഞ് ചികിത്സയില്‍ […]

ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അന്‍വര്‍ ; എംഎല്‍എയെ ജയിലിലെത്തി സന്ദര്‍ശിച്ച് ബന്ധുവും പിഎയും

മലപ്പുറം: റിമാന്‍ഡില്‍ കഴിയുന്ന പി വി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവായ ഇസ്ഫാക്കറും പിഎയായ സിയാദും. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കള്‍ അന്‍വറിനെ അറിയിച്ചു. അഞ്ച് മിനിറ്റാണ് ഇവര്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം വീട്ടുകാരുമായി സംസാരിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. Also Read ; രാജ്യത്ത് വീണ്ടും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു ; 3 മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത് ഹാപ്പിയാണെന്ന് അന്‍വര്‍ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അന്‍വര്‍ […]

പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍.അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശന്‍ പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതിയെയും എതിര്‍ത്താണ് […]

അന്‍വര്‍ എംഎല്‍എ ജയിലില്‍ ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഞായറാഴ്ച അറസ്റ്റിലായ എംഎല്‍എ പി വി അന്‍വറിനെ തവനൂര്‍ ജയിലിലെത്തിച്ചു. അന്‍വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് പി വി അന്‍വര്‍. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയ കേസില്‍ നിലവില്‍ 11 പ്രതികളാണുള്ളത്. തവനൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. […]