January 23, 2026

മലപ്പുറം എസ്പിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: മലപ്പുറം എസ് പി  ശശിധരന്റെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുമ്പില്‍ ബാനറുകളുമായി കുത്തിയിരിപ്പ് സമരം നടത്തി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. Also Read ; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍ പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം […]