മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം ; യുവാവ് കസ്റ്റഡിയില്‍
പത്തനംതിട്ട: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം.പത്തനംതിട്ട പറക്കോട് ബാറിന് മുന്നിലാണ് യുവാവ് അഭ്യാപ്രകടനം നടത്തിയത്.സംഭവത്തില്‍ പറക്കോട് സ്വദേശി ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു.റോഡരികിലെ ഓടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. Also Read ; ‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടയില്‍ ഇറങ്ങി പാമ്പിനെ പിടികൂടുന്നതും കഴുത്തില്‍ ചുറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടയില്‍ നിന്ന് കയറാന്‍ കൂടി നിന്നവര്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് അഭ്യാസ പ്രകടനം. […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































