October 18, 2024

ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം

ദോഹ: ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. Also Read;ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിന്‍; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ് കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന യോഗ്യതാ മത്സരത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസം ഛേത്രി ബൂട്ടഴിച്ചത്. സുനില്‍ ഛേത്രിക്ക് പകരം ഗോള്‍ കീപ്പര്‍ ഗുര്‍പീന്ദര്‍ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും […]

പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: പ്രവാസികളുടെ ശ്രദ്ധയിലേക്ക് കര്‍ശന നിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ അവിടെ നിരോധിക്കപ്പെട്ട ഒരു സാധനവും കൈവശമോ ബാഗേജിലോ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് എംബസിയുടെ നിര്‍ദേശം. ഖത്തറില്‍ നിരോധിക്കപ്പെട്ട വസ്തുക്കളോ അതോടൊപ്പം തന്നെ ലഹരി മരുന്നുകളോ ഉള്‍പ്പെടെയുള്ളവ ഒരു കാരണവശാലും കൈവശമുണ്ടാകരുതെന്നാണ് എംബസിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ലഹരി മരുന്നും മറ്റ് നിരോധിത വസ്തുക്കളും കൈവശം വച്ചതിന് നിരവധി ഇന്ത്യക്കാര്‍ പിടിക്കപ്പെട്ടതിന് പിന്നാലെയാണ് അധികൃതരുടെ മുന്നറിയിപ്പ്. Also Read; കര്‍ണാടക മുഖ്യമന്ത്രി […]

ട്രാഫിക് പിഴ അടക്കാതെ ഇനി ഖത്തര്‍ വിടാനാവില്ല; വിവിധ നിയമ പരിഷ്‌ക്കാരങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകള്‍, ഗതാഗത നിയമങ്ങള്‍, വാഹന ലൈസന്‍സിംഗ് നിയമങ്ങള്‍ തുടങ്ങിയവയില്‍ സമഗ്ര ഭേദഗതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവയില്‍ ചില നിയമങ്ങള്‍ മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു ചില നിയമങ്ങള്‍ ജൂണ്‍ ഒന്ന്, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ നിലവില്‍ വരും. ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഇനത്തില്‍ കുടിശ്ശികയുള്ള വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാനിരോധനം, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കല്‍, വാഹന ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, 25-ലധികം യാത്രക്കാരുള്ള ബസുകള്‍ക്കുള്ള ലെയ്ന്‍ മാറ്റം […]

ഖത്തറിന് വന്‍ നേട്ടം; അറബ് കപ്പിന്റെ വരുന്ന മൂന്ന് എഡിഷനുകള്‍ക്ക് രാജ്യം ആതിഥ്യമരുളും

ദോഹ: അറബ് ലോകത്തെ പ്രധാന ഫുട്ബോള്‍ ഇവന്റുകളിലൊന്നായ അറബ് കപ്പിന്റെ അടുത്ത മൂന്ന് എഡിഷനുകള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരം ഖത്തറിന് ലഭിച്ചു. 2025, 2029, 2033 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന അറബ് കപ്പിന്റെ അടുത്ത മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബോള്‍ (ഫിഫ) കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഗള്‍ഫ് ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. Also Read ; വാർത്തകളറിയാൻ […]

ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും

ദോഹ: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി കൊച്ചു ഗള്‍ഫ് രാജ്യമായ ഖത്തര്‍ അംഗീകരിക്കപ്പെട്ടു. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (പെര്‍ കാപിറ്റ ജിഡിപി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളിലാണ് ഖത്തര്‍ ഇടം നേടിയത്. 84,906 ഡോളര്‍ പെര്‍കാപിറ്റ ഡിജിപിയുമായാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. Also Read; നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്സ് […]

അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിന് നല്‍കും

ദോഹ : പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷങ്ങളും അഭയാര്‍ത്ഥികളാക്കിയ മനുഷ്യരിലേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഹൈകമ്മീഷനുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി സഹായമെത്തിക്കാനാണ് ഖത്തര്‍ എയര്‍വേസ് തയ്യാറായത്.കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാര്‍ പ്രകാരം 2025 വരെ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിനായി ഖത്തര്‍ എയര്‍വേസ് നല്‍കും.ദോഹയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് കരാര്‍ ഒപ്പുവച്ചത്. കോവിഡ് സമയത്താണ് ആദ്യമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. […]

മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷക്കെതിരെ ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച് ഖത്തര്‍ കോടതി

ന്യൂഡല്‍ഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജി ഖത്തര്‍ കോടതി സ്വീകരിച്ചു. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, ഗോപകുമാര്‍ രാഗേഷ് എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍. ഇവരെല്ലാം 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ചവരും […]

ഖത്തറില്‍ മലയാളികളടക്കം എട്ട് പേര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. അല്‍ ദഹ്‌റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളികളടക്കം എട്ടുപേര്‍ക്കാണ് ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് വധശിക്ഷ വിധിച്ചത്. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. Also Read; നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥ: മമ്മൂട്ടിയുടെ വൈറല്‍ ചിത്രത്തിന് പിന്നില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഖത്തറില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാന്‍ഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍. എട്ടുപേരും ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തര്‍ […]

മാഞ്ചസ്റ്റര്‍ യുനൈറ്റിനെ സ്വന്തമാക്കാനില്ലെന്ന് ഷെയ്ഖ് ജാസിം ; 50,000 കോടിയുടെ ബിഡ് പിന്‍വലിച്ചു

ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്‍മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ) പണമായി തന്നെ നല്‍കി 100 ശതമാനം ഉടമസ്ഥതയ്ക്കുള്ള ബിഡ് ആയിരുന്നു ഷെയ്ഖ് ജാസിം സമര്‍പ്പിച്ചിരുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ക്ലബ് ഉടമകളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഷെയ്ഖ് ജാസിമിന്റെ ഓഫര്‍ പര്യാപ്തമല്ലെന്ന് […]