പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കൗണ്‍സിലര്‍മാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. സംഘത്തിനൊപ്പം ആര്‍. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനില്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡല്‍ഹിയില്‍ വിമാനത്തില്‍ എത്തുമെന്നാണ് ശ്രീലേഖ അറിയിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍. ഗോപനും സംഘത്തില്‍ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ […]

ആര്‍ ശ്രീലേഖയുമായുള്ള തര്‍ക്കം; വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വികെ പ്രശാന്ത് ശാസ്തമംഗലത്തുള്ള എംഎല്‍എ ഓഫീസ് ഒഴിയുന്നു. ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വികെ പ്രശാന്തിന്റെ തീരുമാനം. മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ആരംഭിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

നിയമസഭാ തെരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിച്ചേക്കില്ല, പാര്‍ട്ടിയോട് ഇടഞ്ഞ് ശ്രീലേഖ

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീണ്ടും പാര്‍ട്ടിയോട് ഇടഞ്ഞ് കൗണ്‍സിലറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ. മേയര്‍ സ്ഥാനം നല്‍കാത്തത് ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; ഒരുക്കങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ താല്‍പ്പര്യം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം അറിഞ്ഞതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി എത്തിയതെന്നാണ് സൂചന. […]

എംഎല്‍എ ഓഫീസ് കെട്ടിടം വേണമെന്ന് ആര്‍ ശ്രീലേഖ; കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് എംഎല്‍എ

തിരുവനന്തപുരം: വട്ടിയൂര്‍കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്ന് രാവിലെ ഫോണിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്നാണ് വി കെ പ്രശാന്തിന്റെ നിലപാട്. തന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കി. ബിജെപി ഭൂരിപക്ഷമുള്ള […]

മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ അതൃപ്തിയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശ്രീലേഖയുടെ അതൃപ്തി പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ശ്രീലേഖയെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് […]

കേരളത്തില്‍ നിന്നും ബിജെപിയില്‍ അംഗത്വമെടുക്കുന്ന മൂന്നാമത്തെ മുന്‍ ഡിജിപി

കോഴിക്കോട്: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയില്‍ ചേരുന്ന ഡിജിപിമാരുടെ എണ്ണം മൂന്നായി മാറിയിരിക്കുകയാണ്.മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന കേരളാ പോലീസ് മേധാവികള്‍. Also Read ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി 2017ലാണ് ടി.പി.സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടി പ്രവേശനത്തിനു പിന്നാലെ കുട്ടനാട് […]