November 21, 2024

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം ; നാളെ പോളിങ് ബൂത്തിലേക്ക്

പാലക്കാട്: ആവേശക്കടലായി മാറിയ കൊട്ടിക്കലാശത്തോടെ ഒരു മാസമായി നീണ്ടുനിന്ന പാലക്കാടന്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇന്ന് പാലക്കാട് നിശബ്ദ പ്രചാരണവും നാളെ വിധിയെഴുത്തും. നിരവധി അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നിറഞ്ഞ ഈ ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഷാഫി പറമ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പിടിച്ചെടുത്ത പാലക്കാട് മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ ഉള്‍പോര് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; പ്രിയങ്കയുടെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് മുന്നണി പ്രഥമപരിഗണന നല്‍കുന്നത്. അതേസമയം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. Also Read  ;മലപ്പുറത്ത് നാല് വയസുക്കാരന്‍ മരിച്ച സംഭവം ; ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഷാഫി പറമ്പിലിന് പകരം രാഹുല്‍ എന്ന നിലയില്‍ ഷാഫിയുടെ വിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടതിത്തിലിനെ കളത്തിലിറക്കാനായിരിക്കും യു.ഡി.എഫ് പദ്ധതി. […]

ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ വിജയിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ കൂടി വിജയിച്ചതിനാല്‍ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പുണ്ടാകും. കൂടാതെ മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും. Also Read; രാജ്യം ആര് ഭരിക്കും ? […]

സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെയാണ് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ മാങ്കൂട്ടത്തില്‍, പിണറായിയും തിരിച്ചു കിട്ടുന്നത് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി. Also Read; മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു ഒരു നോട്ടീസ് പോലും തരാതെയാണ് തന്നെ […]