സാങ്കേതിക തകരാര്‍ ; വന്ദേഭാരത് വഴിയില്‍ കിടന്നത് 3 മണിക്കൂര്‍ , പിന്നീട് സ്റ്റേഷനിലെത്തിച്ചു
കൊച്ചി: കേരളത്തിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗ യാതയ്‌ക്കൊപ്പം വഴിയില്‍ പിടിച്ചിടില്ല എന്ന പ്രത്യേകതയാണ് വന്ദേഭാരതിന്റെ പ്രധാന നേട്ടമായി കണക്കാക്കുന്നത്. എന്നാല്‍ ഇന്നലെ വന്ദേഭാരത് കാസര്‍ഗോഡ് – തിരുവനന്തപുരം സര്‍വീസ് യാത്ര മൂന്ന് മണിക്കൂറാണ് വൈകിയത്. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് മൂന്ന് മണിക്കൂര്‍ പെരുവഴിയിലായി. ആദ്യം ഷൊര്‍ണൂര്‍ സ്റ്റേഷന്‍ കഴിഞ്ഞുള്ള പാലത്തിനടുത്ത് കുടുങ്ങിക്കിടന്ന ട്രെയിന്‍ പിന്നീട് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അവിടെ പിടിച്ചിടുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് വണ്ടിയെടുത്തപ്പോഴേക്ക് മൂന്ന് മണിക്കൂറാണ് വൈകിയത്. Also Read ; കേരളത്തില്‍ […]