September 8, 2024

എറണാകുളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലേക്കാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോകാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. Also Read; മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോല്‍ ദാനം 12 ന് വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയ നാട്ടുകാരാണ് […]

പാളത്തിലെ വിള്ളല്‍ : നേത്രാവതി എകസ്പ്രസിന് ഒഴിവായത് വന്‍ദുരന്തം

മുംബൈ: മുംബൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിതമായ ഇടപെടല്‍ മൂലം.കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ദുരന്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്. Also Read ; റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാഗ്രതാ നിര്‍ദേശം നേത്രാവതി എക്സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. […]

റെയില്‍വേ പാളത്തില്‍ യുവതി മരിച്ച നിലയില്‍

കോഴിക്കോട് : വയനാട് സ്വദേശിയായ യുവതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്പറ്റ കാവുംമന്ദം മഞ്ചുമലയില്‍ വീട്ടില്‍ ഐശ്വര്യ ജോസഫിനെയാണ് (30) മരിച്ച നിലയില്‍. നേത്രാവതി എക്സ്പ്രസില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. കാസര്‍കോട് പള്ളിക്കര മാസ്തിഗുഡ്ഡ റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. നേത്രാവതി എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെ ട്രെയിനില്‍ നിന്ന് ഒരാള്‍ വീണിട്ടുണ്ടെന്ന് കാസര്‍കോട് […]

കാഞ്ഞങ്ങാട് ട്രാക്ക് മാറി ട്രെയിന്‍ കയറിയ സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പ്രത്യേക പരിശീലനം

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറി കയറിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍. അതേസമയം സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ തത്ക്കാലം നടപടിയില്ല. കൂടുതല്‍ പരിശീലനം നല്‍കാനാണ് റെയില്‍വേയുടെ തീരുമാനം. 15 ദിവസത്തെ പരിശീലനം നല്‍കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകള്‍ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സ്റ്റേഷന്‍ മാസ്റ്റര്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാര്‍ എത്തി ട്രെയിനിനെ […]