സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി. വടക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാള്‍ ഉല്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നില്‍ക്കുന്നുണ്ട്. ചില മേഖലകളില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. Also Read ; രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ […]

തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട് ; കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് കളക്ടര്‍, വെള്ളക്കെട്ട് ഭരണകക്ഷിയുടെ സംഭാവനയെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ്

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂരിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസമായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും കളക്ടര്‍ പ്രതികരിച്ചു. Also Read ; തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമെങ്കില്‍ ഏമ്മാക്കല്‍ ബണ്ട് തുറക്കുമെന്നും കനത്ത മഴയില്‍ ജില്ലയില്‍ […]

തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറശ്ശാല, പുത്തന്‍കടയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) ആണ് അപകടത്തില്‍ മരണപ്പെട്ടത്. Also Read ; ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്സിങ് ഓഫീസറെ പിടികൂടാന്‍ AIIMSലെ അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പോലീസ് ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടി നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊന്‍വിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് അപകടത്തിലേക്ക് […]

സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; ആശുപത്രികളിലും വെള്ളം കയറി

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതോടെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളിലും വെള്ളം കയറിയിട്ടുണ്ട്. പൂത്തോട്ടയില്‍ വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. Also Read ;തിരുവനന്തപുരത്ത് വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉള്‍പ്പെടെ 3 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി […]

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ : കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ടുണ്ട്.അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചുണ്ട്.കനത്തെ മഴയെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മലയോരമേഖലകളിലും രാത്രികാല യാത്രാ വിലക്ക് തുടരുകയാണ്. Also Read ; പന്തീരാങ്കാവ് കേസ് : യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ […]

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. Also Read ;അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 227 കോടിപതികള്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും […]

പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് ; മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു

പത്തനംതിട്ട: സംസ്ഥാനത്തെ മഴ കനക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മെയ്19 മുതല്‍ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ല വിട്ടു പോകരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. Also Read ; സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചക്കും താന്‍ പോയിട്ടില്ല ; എന്‍ കെ പ്രേമചന്ദ്രന്‍ എം […]

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Also Read ;കാനഡയില്‍ ചാലക്കുടി സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് വിവരം, ഭര്‍ത്താവ് ലാല്‍ കെ. […]

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകകളിലാണ് അതി ശക്തമായ മഴ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മല്‍സ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. Also Read ; പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പന നിര്യാതനായി ; സംസ്‌കാരം നാളെ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ യെല്ലോ […]

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read ; മഞ്ഞപ്പിത്തം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, സംസ്ഥാനത്ത് കേസുകള്‍ക്കൊപ്പം മരണ സംഖ്യയും കൂടുന്നു ശക്തമായ മഴയെത്തുടര്‍ന്ന് ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ജില്ലയില്‍ 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് […]