January 24, 2026

‘ഇന്ത്യന്‍ 3’ ഷൂട്ട് ഉടന്‍ ആരംഭിക്കും; പ്രതിഫലമില്ലാതെ ജോലി ചെയ്യാന്‍ ഷങ്കറും കമല്‍ഹാസനും

കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യന്‍ 2. 1996 ല്‍ വന്ന ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമ റീലീസിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരില്‍ മോശം പ്രതികരണങ്ങള്‍ ഏറ്റുവാങ്ങിയ സിനിമ ബോക്‌സ് ഓഫീസിലും വമ്പന്‍ പരാജയമായിരുന്നു. ഒരു മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ 2 അവസാനിച്ചത്. എന്നാല്‍ മൂന്നാം ഭാഗം ഉപേക്ഷിച്ചു എന്ന തരത്തില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള […]

‘തലൈവര്‍ 170’ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ വിളിപ്പേര് ‘തലൈവര്‍ 170’ എന്നാണ്. നടന്‍ സൂര്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ജയ്ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജ്ഞാനവേലാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ജ്ഞാനവേലിന്റെ മൂന്നാമത്തെ ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. Also Read; റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍ രജനീകാന്ത് ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ […]

രജനീകാന്ത് പത്ത് ദിവസം കേരളത്തില്‍

രജനീകാന്ത് ഇനി പത്ത് ദിവസം കേരളത്തില്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് വിവരം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം തലസ്ഥാനത്തെത്തുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ജയിലറിന്റെ ഉജ്വല വിജയിത്തിന് ശേഷം താരം അഭിനയിക്കുന്ന ‘തലൈവര്‍ 170’ യുടെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത് ആദ്യമായാണ്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി എന്നിവരും അണിനിരക്കുന്നുണ്ട്. അമിതാഭ് […]