കേരള ബിജെപിയില്‍ ഗ്രൂപ്പ് സമ്മര്‍ദ്ദം; ഭാരവാഹി പട്ടിക വൈകുന്നു

കോഴിക്കോട്: ബിജെപി ഭാരവാഹി പട്ടിക ഗ്രൂപ്പ് സമ്മര്‍ദ്ദത്തില്‍പ്പെട്ട് വൈകുന്നു. ഇന്നലെ പ്രഖ്യാപിച്ചേക്കും എന്ന് കരുതിയ പട്ടികയാണ് വൈകുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ സുരേന്ദ്രന്‍, വി മുരളീധരന്‍ പക്ഷത്തെ പൂര്‍ണമായും അവഗണിച്ചതായാണ് പരാതി. ശോഭ സുരേന്ദ്രന്‍ തിരിച്ചെത്തുന്നതിലും പാര്‍ട്ടിയില്‍ അതൃപ്തി നിലനില്‍ക്കുകയാണ്. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരുന്നതിലും പാര്‍ട്ടിയില്‍ എതിരഭിപ്രായമുണ്ട്. Also Read; നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ് നിലവിലെ ജനറല്‍ സെക്രട്ടറിമാരായ സി കൃഷ്ണകുമാറിനേയും പി സുധീറിനെയും മാറ്റുന്നതിലാണ് എതിര്‍പ്പ് […]