തലൈവരെ കാണാനെത്തി ഉലകനായകന്‍

ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം സിനിമാ ചിത്രീകരണത്തിനിടെ ഒരേ സ്റ്റുഡിയോയില്‍ കണ്ടുമുട്ടി ഉലകനായകനും തലൈവരും. ‘ഇന്ത്യന്‍ 2’ എന്ന സിനിമയിലാണ് കമലഹാസന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അതേസമയം രജനീകാന്ത് ‘തലൈവര്‍ 170’ എന്ന സിനിമയിലും. രണ്ട് സിനിമകളുടെയും ചിത്രീകരണം ചെന്നൈയില ഒരേ സ്റ്റുഡിയോയിലാണ് നടക്കുന്നത്. ഇതിനിടെ രജനിയെ കാണാന്‍ കമല്‍ എത്തുകയായിരുന്നു. 2002ല്‍ രജനിയുടെ ബാബ എന്ന സിനിമയും കമലഹാസന്റെ പഞ്ചതന്ത്രവും ആണ് ഒടുവില്‍ ഒരേ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. […]

വഞ്ചന കേസ്: ക്ലീന്‍ ചിറ്റിനായി വിചാരണ കോടതിയെ സമീപിക്കാന്‍ രജനികാന്തിന്റെ ഭാര്യയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യക്കമ്പനി 2015ല്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ തനിക്കെതിരായ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. Also Read; ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു! കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ലതയുടെ അപേക്ഷ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഒന്നുകില്‍ വിചാരണ കോടതിയില്‍ നിന്ന് വിടുതല്‍ തേടാമെന്നും […]